K E R A L A B O O K B A Z A A R

Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹1,000
Biography & Memoir

Aarodum Paribhavamillathe

No reviews yet
₹680 ₹700 You save ₹20 (3%)

Inclusive of all taxes · Free delivery on orders over ₹1,000

In stock · Ships in 1–2 working days

  • Free deliveryOn orders over ₹1,000
  • Cash on deliveryPay when it arrives
  • Easy returnsWithin 7 days
  • 100% originalBrand-new copies

സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമുള്ള ഇന്ത്യയിലെ ഭരണാധികളുടെ കഴിവും ആത്മാർത്ഥതയും വളരെ കൃത്യതയോടെ വിവരിക്കുന്ന കൃതി

LanguageMalayalam
Pages600
BindingPaperback
PublisherPoornna Publications
Published2018

ആലുവ FACT യുടെ ആദ്യ മാനേജിംഗ് ഡയറക്ടർ, ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഐ.എ. എസ് ഓഫീസർ കൂടിയാണ് എം.കെ.കെ. നായർ.

നെഹ്റുവിൻ്റെ കണ്ടെത്തൽ കൂടിയായ പ്രഗത്ഭനായ മാനേജിംഗ് ഡയറക്ടർ - വിദ്യാഭ്യാസ വിചക്ഷകൻ - കലാസ്നേഹി - സാംസ്കാരിക നായകൻ തുടങ്ങിയ ബഹുമുഖ രംഗങ്ങളിൽ അദ്ദേഹത്തിൻ്റെ വ്യക്തിത്വം ശോഭിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് ലോകം വളർന്നു കൊണ്ടിരിക്കുമ്പോൾ കേരളത്തിനകത്ത് അത് ഏട്ടിലെ പശു ആയിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് എം.കെ.കെ. നായർ ഫാക്ടിൻ്റെ ചുമതല ഏറ്റെടുക്കുന്നത്.

അതു വരെ നിരങ്ങി നീങ്ങിയിരുന്ന FACT ദേശീയ തലത്തിൽ മാത്രമല്ല അന്തർദ്ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമായി ഉയർന്നു വരുന്നതിൽ എം.കെ.കെ. നായർ നിർണായകമായ പങ്കാണ് വഹിച്ചത്. ഭിലായ് സ്റ്റീൽ പ്ലാറ്റിലടക്കം നിർമ്മാണമേഖലയിലുണ്ടായ അനുഭവ ജ്ഞാനം അദ്ദേഹത്തിന് FACT നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട വൈജ്ഞാനിക മൂലധനമായി. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ഒന്നാം നമ്പർ എക്സിക്യൂട്ടീവുകളിൽ ഒരാളായി എം.കെ.കെ. മാറി. വ്യവസായത്തിലൂടെ അല്ലാതെ മോചനമില്ലായെന്ന് ഉറച്ചു വിശ്വസിക്കുകയും ആ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു എല്ലാ കാലത്തും അദ്ദേഹം. കേരളത്തിൻ്റെ സമഗ്രമായ വികസനത്തെ സംബന്ധിച്ച് മൗലികമായ കാഴ്ചപ്പാട് അദ്ദേഹം പുലർത്തിയിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം അതിവേഗത്തിൽ സ്വകാര്യവത്കരിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ നാടിൻ്റെ വികസനത്തിൻ്റെ ജീവനാഡിയായി കരുതിയ എം.കെ.കെ. നായരുടെ കാഴ്ചപ്പാട് സവിശേഷമാണ്. ദീർഘകാലം FACTയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന അദ്ദേഹം തൻ്റെ പുതുമയാർന്ന ആശയങ്ങളുടെ നടപ്പാക്കലിലൂടെ FACT യെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായി ഉയർത്തി. ആസൂത്രണ കമീഷണുമായി ബന്ധപ്പെട്ട ദൗത്യം ഏറ്റെടുത്ത് നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹം കാരണക്കാരനായി. വലിയ കലാസ്നേഹി കൂടിയായിരുന്നു അദ്ദേഹം.

വള്ളത്തോളിനു ശേഷം കഥകളിക്ക് ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരാളില്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല. ഒരു കാലാകാരനെന്ന പദവി കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ആരോടും പരിഭവമില്ലാതെ എന്ന ആത്മകഥയിൽ അദ്ദേഹം തനിക്ക് കടന്നു പോകേണ്ടി വന്ന പരീക്ഷണങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആരോടും പരിഭവമില്ലാതെ തന്നെ അക്കാര്യം അത് വിശദീകരിച്ചിട്ടുമുണ്ട്. ആരോടും പരിഭവമില്ലാതെ ആരേയും കുറ്റപ്പെടുത്താതെ ജീവിതത്തിൽ അനുഭവിച്ച സംഭവങ്ങൾ വിശദീകരിക്കാൻ കഴിയുന്നു എന്നതിൽ തന്നെ അദ്ദേഹത്തിൻ്റെ വ്യക്തിത്വം കാണാൻ കഴിയും. ഫാക്ടിനെ ഉയർത്തുന്നതിലും വളർത്തുന്നതിലും അദ്ദേഹം വഹിച്ചിരുന്ന പങ്ക് ചരിത്രത്തിനും കേരളത്തിനും വിസ്മരിക്കാവുന്നതല്ല. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന കൃതി.

എസ്. ഗുപ്തന്‍ നായരുടെ
അവതാരികയോടെ .....
നെഹ്‌റു, രാധാകൃഷ്ണന്‍, പട്ടേല്‍, പന്ത്, രാജാജി, വി.പി മേനോന്‍, ടി.ടി കൃഷ്ണമാചാരി തുടങ്ങിയ മഹാരഥന്മാര്‍ മുതല്‍ എം. ഒ മത്തായി തുടങ്ങിയ ചില്ലറക്കാര്‍വരെയുള്ളവരുടെ ആസ്വാദ്യമധുരമായ തൂലികാചിത്രങ്ങള്‍ സന്ദര്‍ഭോചിതമായി ഇതില്‍ വരയ്ക്കപ്പെട്ടിട്ടുണ്ട്. ‘ആരോടും പരിഭവമില്ലാതെ’ യാണെന്നെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല. അതിബുദ്ധികള്‍ മന്ദബുദ്ധികളെ സഹിക്കുകയില്ലെന്നുള്ളത് പ്രസിദ്ധമാണ്. ഇതില്‍ വര്‍ണ്ണിതരായിട്ടുള്ള നെഹ്‌റുവും വി.പി മേനോനും ടി.ടി കൃഷ്ണമാചാരിയും മറ്റും അക്കൂട്ടത്തില്‍പെട്ട ഉജ്ജ്വലകഥാപാത്രങ്ങളാണ്.

മലയാളത്തിലുണ്ടായ മികച്ച ആത്മകഥാഗ്രന്ഥങ്ങളിലൊന്നായ ഈ കൃതി ഒരു കാലഘട്ടത്തിന്റെ കഥ കൂടി പറയുകയാണ്. 1940 കാലഘട്ടത്തിലെ ശബരിമല യാത്രയുടെ വിശദവിവരണവും. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമുള്ള ഇന്ത്യയിലെ ഭരണാധികളുടെ കഴിവും ആത്മാർത്ഥതയും വളരെ കൃത്യതയോടെ വിവരിക്കുന്ന കൃതി

SKU
PK-0012
Language
Malayalam
Pages
600
Binding
Paperback
Edition
Latest edition
Publication date
15 Jan 2018
Weight
550 g
Availability
In stock
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all