എറണാകുളം ജില്ലയിൽ വെങ്ങോല എന്ന സ്ഥലത്തു ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുനിസിപ്പൽ കോമൺ സർവ്വീസിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. മാതൃഭൂമി അടക്കം ഒട്ടേറെ സമകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
പുലയരുടെ ചരിത്രം ഒരു പഠനം, പറയർ: കുലം-ഗോത്രം-സാമൂഹിക ജീവിതം, ചാത്തൻ മാസ്റ്റർ (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികൾ.