സാഹിത്യകാരൻ, എഴുത്തുകാരൻ, ചിത്രകാരൻ/കലാകാരൻ എന്നീ നിലകളിൽ തന്റെ സർഗ്ഗാത്മക യാത്ര തുടർടരുന്ന വ്യക്തിയാണ് അഖിലൻ ചക്രവർത്തി.
കേരളാ ജയിൽ വകുപ്പിൽ ജയിൽ സൂപ്രണ്ട് പദവിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ജയിൽ ജീവിതത്തിന്റെയും നിയമത്തിന്റെയും പശ്ചാത്തലങ്ങൾ അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ രചനകൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്.