Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹399
Rajan Gurukkal

Author: Rajan Gurukkal

0 books available

ചരിത്രജ്ഞൻ, സർവകലാശാലാധ്യാപകൻ, സാമൂഹിക ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് പുത്തൻ മഠത്തിൽ രാജൻ ഗുരുക്കൾ.

ബിരുദ പഠനത്തിനു ശേഷം 1972-ൽ ആലുവയിലെ യുണിയൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചു. ഗുരുക്കൾ പിന്നീട് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സര്വ്വകലാശാലയിലെ ചരിത്രപഠന വിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ചു. പ്രശസ്ത കന്നഡ എഴുത്തുക്കാരൻ യു .ആർ. അനന്തമൂർത്തിയുടെ ക്ഷണത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു. അധ്യാപനം കൂടാതെ സർവ്വകാലാശാല പ്രധാന വൈജ്ഞാനികൻ, സർവ്വകാലാശാല ഉപദേശകസമിതിയുടെ അംഗം, സർവ്വകാലാശാല സെനെറ്റ് ആലോചനാസഭാംഗം എന്നീ വിവിധ പദവികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. കോട്ടയത്തിലെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിൻറെ സാമൂഹിക-സാമ്പത്തിക,സാംസ്കാരിക ചരിത്രം, മനുഷ്യൻറെ ശാരീരികവും മാനസികവുമായ ഘടനയെക്കുറിച്ചുള്ള പഠനം,മാനവിക പരിസ്ഥിതി വിഞ്ജാനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി മലയാളത്തിലും ഇംഗ്ലീഷിലും ഉൾപ്പെടെ ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .

നിലവിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സമകാലികശാസ്ത്ര വിഭാഗത്തിൽ സന്ദർശാധ്യാപകനാണ്.

0

Books

0

Copies sold

0

Reviews

Books by Rajan Gurukkal

No books found

No books found

No books match these filters right now.

Browse All Books