Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹399
M. N. Karassery

Author: M. N. Karassery

0 books available

മലയാളത്തിലെ പ്രമുഖനായ ഒരു എഴുത്തുകാരനും, ഭാഷാപണ്ഡിതനും, സാമൂഹിക നിരീക്ഷകനും, പ്രസാധകനുമാണ് എം.എൻ. കാരശ്ശേരി. മുഴുവൻ പേര്: മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ഫാറൂഖ് കോളേജിൽ മലയാള വിഭാഗം മേധാവിയായി ദീർഘകാലം സേവനമനുഷ്ഠിച്ചു. മികച്ച അധ്യാപകനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും വലിയൊരു ശിഷ്യഗണത്തെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറായിരുന്ന അദ്ദേഹം 2013 ന് ശേഷം അലിഗഢിൽ നിന്നും വിരമിച്ചു. ഇപ്പോൾ അദ്ദേഹം കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ അമ്പാടി എന്ന വീട്ടിൽ താമസിക്കുന്നു. 70 ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വർഗീയതയ്ക്കും മൗലികവാദങ്ങൾക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് കാരശ്ശേരി. ജാതിവ്യവസ്ഥ, അന്ധവിശ്വാസങ്ങൾ, സാമൂഹിക അനാചാരങ്ങൾ എന്നിവയെ അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ട്. സാമൂഹിക നീതിക്കും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള വിവിധ കൂട്ടായ്മകളിലും പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്.

0

Books

0

Copies sold

0

Reviews

Books by M. N. Karassery

No books found

No books found

No books match these filters right now.

Browse All Books