Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
Kumaran Asan

Author: Kumaran Asan

1 book available

മലയാള കവിതയുടെ കാൽപനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവിയാണ് കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന അദ്ദേഹത്തെ 'ആശയഗംഭീരൻ' എന്നും 'സ്നേഹഗായകൻ' എന്നും വിശേഷിപ്പിക്കാറുണ്ട്. ശ്രീനാരായണഗുരുവുമായി ഉണ്ടായ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിമാറി. ഗുരുവിന്റെ സ്വാധീനത്താൽ ആത്മീയചൈതന്യം നേടിയ അദ്ദേഹം, സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെയാണ് 'കുമാരനാശാൻ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.

1903-ൽ എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം, ഏകദേശം പതിനാറുവർഷക്കാലം ആ പദവി അലങ്കരിച്ചു. 1904-ൽ 'വിവേകോദയം' മാസികയ്ക്കും അദ്ദേഹം തുടക്കമിട്ടു. കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ പുരോഗതിക്കായി നിരന്തരം യജ്ഞിച്ച ആശാൻ, സാമൂഹിക യാഥാർത്ഥ്യങ്ങളെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിലൂടെ തന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പകർന്നുനൽകി. 1909-ൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ഈഴവ സമുദായത്തിന് തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിക്കുകയും, അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിക്കുകയും ചെയ്തു. ആശാന്റെ കൃതികളും ധീരമായ നിലപാടുകളും കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങളാണ് ഉണ്ടാക്കിയത്.

1

Books

0

Reviews

Books by Kumaran Asan

Showing 1–1 of 1 book