Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
Alexander Dumas

Author: Alexander Dumas

0 books available

പ്രശസ്തനായ ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്ന അലക്സാണ്ടർ ഡ്യൂമാസ് 1802-ൽ ഫ്രാൻസിലെ വില്ലെ-കോട്ടെറെയിലാണ് ജനിച്ചത്. നെപ്പോളിയന്റെ സൈന്യത്തിൽ ജനറലായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്റെ മരണശേഷം കുടുംബം കടുത്ത ദാരിദ്ര്യത്തിലായി. മെച്ചപ്പെട്ട ജോലി തേടി 1823-ൽ പാരീസിലെത്തിയ ഡ്യൂമാസിന് തന്റെ മനോഹരമായ കയ്യക്ഷരം കാരണം ഓർലിയൻസിലെ ഡ്യൂക്ക് ഫിലിപ്പിന് കീഴിൽ ജോലി ലഭിച്ചു. അദ്ദേഹത്തിന്റെ മകനായ അലക്സാണ്ടർ ഡ്യൂമാസ് ജൂനിയറും (ഡ്യൂമ ഫിൽസ്‌) പിന്നീട് അച്ഛനെപ്പോലെ പ്രശസ്തനായ നാടകകൃത്തും നോവലിസ്റ്റുമായി മാറി.

നാടകങ്ങളിലൂടെ സാഹിത്യലോകത്തേക്ക് കടന്നുവന്ന അലക്സാണ്ടർ ഡ്യൂമാസിന്റെ ആദ്യ നാടകം 1822-ൽ എഴുതിയ 'ഐവാനോ' ആണ്. 'ദി ടവർ ഓഫ് നെസ്ലെ' അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നു. നാടകങ്ങളും ചെറുകഥകളും എഴുതിയിട്ടുണ്ടെങ്കിലും, ചരിത്ര നോവലുകളാണ് അദ്ദേഹത്തെ ലോകപ്രശസ്തനും സമ്പന്നനുമാക്കിയത്. 1844-ൽ പുറത്തിറങ്ങിയ 'ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ' അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്. സാഹിത്യ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.

0

Books

0

Reviews

Books by Alexander Dumas

No books found

No books found

No books match these filters right now.

Browse All Books