Loading
Chekuthante Daivarajyam
No reviews yetInclusive of all taxes · Free delivery on orders over ₹399
In stock · Ships in 1–2 working days
ഇന്ത്യൻ ജനാധിപത്യം പതുക്കെപ്പതുക്കെ ഫാസിസത്തിന്റെ പിടിയിൽ അമർന്നുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യത്തെയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. സമകാലികമായ സംഭവങ്ങളിലൂടെ അതിന്റെ വ്യത്യസ്ത ഭാവങ്ങൾ അനാവരണം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്.
ഹിന്ദുരാഷ്ട്രവാദവും ഇസ്ലാമികരാഷ്ട്രവാദവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്നാണ് കാരശ്ശേരിയുടെ അടിസ്ഥാന നിലപാട്. മതേതരജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ് ഇതിലെ ഓരോ ലേഖനവും സംസാരിക്കുന്നത്. തെളിഞ്ഞ ചിന്തയും യുക്തിഭദ്രമായ പ്രതിപാദനവും ലളിതസുന്ദരമായ ഭാഷയുമാണ് ഈ കൃതിയുടെ പ്രത്യേകതകൾ.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.