Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹399
Chelanat Achutha Menon

Author: Chelanat Achutha Menon

0 books available

മലയാളത്തിലെ ശ്രദ്ധേയനായ ഗദ്യകാരനും, ആദ്യകാല ഫോക് ലോർ പണ്ഡിതനുമാണ്‌ ഡോ. ചേലനാട്ട് അച്യുതമേനോൻ (1894-1952).

1894 ഏപ്രിൽ 30-ന്‌ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിൽ ചേലനാട്ട് മാധവിയമ്മയുടെയും പൊട്ടത്തിൽ അച്യുതമേനോന്റെയും മകനായാണ്‌ അച്യുതമേനോൻ ജനിച്ചത്. അച്ഛന്റെ പേര് തന്നെയാണ് ഇട്ടിരിക്കുന്നത്.നാട്ടെഴുത്തച്ഛന്റെ കീഴിൽ അക്ഷരം അഭ്യസിച്ച ശേഷം വെള്ളിനേഴി പ്രൈമറി സ്കൂൾ, സാമൂതിരി കോളേജ് സ്കൂൾ, ഒറ്റപ്പാലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സാമൂതിരി കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. 1917-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദം നേടി. യൂണിവേഴ്സിറ്റി കോളേജിൽ ഏ.ആർ. രാജരാജവർമ്മ, ആറ്റൂർ കൃഷ്ണപ്പിഷാരടി തുടങ്ങിയവർ അച്യുതമേനോന്റെ ഗുരുനാഥന്മാരായിരുന്നു.

1921-ൽ മദ്രാസ് ക്വീൻ മേരീസ് കോളേജിൽ അദ്ധ്യാപകനായി. മദിരാശി സർവ്വകലാശാലയിൽ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോൾ അതിൽ മലയാളവിഭാഗം തലവനായി. മദിരാശി സർ‌വ്വകലാശാലയിൽ ദീർഘകാലം മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ച അച്യുതമേനോൻ 1938-ൽ ലണ്ടനിലേക്ക് പോയി. അവിടെ ഡോ. ബാർണറ്റിന്റെ കീഴിൽ എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് (Ezhuthachan and his age)പഠിച്ച് പി.എച്.ഡി. നേടി.
ഒരു വിദേശസർ‌വ്വകലാശാലയിൽനിന്ന് മലയാളത്തെ സംബന്ധിച്ച് ആദ്യമായി ഗവേഷണം ചെയ്യുന്നത് ചേലനാട്ട് അച്യുതമേനോനാണ്‌.

0

Books

0

Copies sold

0

Reviews

Books by Chelanat Achutha Menon

No books found

No books found

No books match these filters right now.

Browse All Books